'ജയിലര്‍' ഒ.ടി.ടിയില്‍ ഈ ദിവസമെത്തും ! 28 ദിവസത്തിനുശേഷം തിയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിക്കും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (09:10 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ വിജയകുതുപ്പ് തുടരുകയാണ്. കേരളത്തിലെ തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കാനും രജനി ചിത്രത്തിനായി എന്നതാണ് എടുത്തുപറയേണ്ടത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 300 കോടി ക്ലബ്ബില്‍ കയറിയ ജയിലറിനെ എല്ലാ ഭാഷകളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

രജനിക്കൊപ്പം മോഹന്‍ലാലും ശിവരാജ് കുമാറും എത്തുന്നത് പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കുന്നു. എന്നാല്‍ സിനിമ എപ്പോള്‍ ഒ.ടി.ടിയില്‍ എത്തുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 28 ദിവസത്തെ തീയറ്ററുകളിലെ പ്രദര്‍ശനത്തിന് ശേഷം ആകും ഒ.ടി.ടി റിലീസ്.

സെപ്തംബര്‍ 6,7 തീയതികളില്‍ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സണ്‍ പിക്‌ചേര്‍സിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റില്‍ ആയിരിക്കും ചിത്രം ഒടിടി റിലീസാകുക എന്നാണ് വിവരം. ശേഷമാകും വലിയൊരു ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമ എത്തുക.


സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :