'ഏറ്റവും മോശം സിനിമ!കേശു അണ്ണനും,നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍';മഞ്ജു ചേച്ചി.. റിവ്യൂമായി സീരിയല്‍ നടി അശ്വതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:48 IST)

ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 16ന് മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും പിടിച്ചുനില്‍ക്കാനായില്ല. അടുത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മോശം സിനിമയെന്ന് സീരിയല്‍ നടി അശ്വതി ചിത്രം കണ്ട ശേഷം എഴുതി.

അശ്വതിയുടെ വാക്കുകളിലേക്ക്

Jack and Jill.. ജീവിതത്തില്‍ ഒരു ശരാശരി മനുഷ്യന്‍ നേരിടുന്ന പോലത്തെ പല ദുരന്തങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ടു നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണത് .. അതോ എനിക്ക് ആ സോഷ്യലോ സയന്‍സൊ ഫിക്ഷന്‍ മനസിലാവാഞ്ഞിട്ടാണോ?? .
ഹമ്മേ ന്റെ കേശു അണ്ണനും,നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍ ആയിരുന്നേ ഇത് വെച്ചു നോക്കുമ്പോള്‍ മഞ്ജു ചേച്ചി.. ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ല്ലേ ഞങ്ങള്‍ ഫാന്‍സിനെ തേച്ചതാണെന്ന്

ക്ഷമിക്കണം,പറയാതിരിക്കാന്‍ വയ്യാ,ഞാന്‍ അടുത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മോശം സിനിമ!





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :