നായകന്മാരായി പ്രണവും ദുല്‍ഖറും, മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫ്, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (09:08 IST)

മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അദ്ദേഹം അടുത്തതായി വലിയൊരു ചിത്രം തന്നെ പ്ലാന്‍ ചെയ്യുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ബേസില്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹനലാലോ ദുല്‍ഖര്‍ സല്‍മാനോ നായകനാകും എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ള പോലെ ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ തന്നെയാകും പുതിയ ചിത്രവും. ദുല്‍ഖര്‍ ആണോ പ്രണവ് ആണോ നായകനായി എത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വൈകാതെ തന്നെ ഒഫീഷ്യല്‍ അനോണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :