ഒടുവില്‍ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു, റിലീസിനൊരുങ്ങി ആരവിന്ദ് സ്വാമി-തൃഷ ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (16:55 IST)

ആരവിന്ദ് സ്വാമി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എന്‍ വി നിര്‍മ്മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന സതുരംഗ വേട്ടൈ 2 റിലീസിന് ഒരുങ്ങുകയാണ്. നീണ്ട കാലമായി റിലീസ് വൈകിയ ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. തിരക്കഥ വിനോദാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, രാധാ രവി, നാസര്‍, ശ്രീമാന്‍, കുമാരവേല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

2014ല്‍ പുറത്തിറങ്ങിയ സതുരംഗ വേട്ടൈ ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. മനോബാല പിക്ചര്‍ ഹൗസിന്റെയും സിനിമാസിറ്റിയുടെയും ബാനറില്‍ മനോബാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :