കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (12:12 IST)
ഹനുമാന്‍ വന്‍ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗം സംവിധായകന്‍ പ്രശാന്ത് വര്‍മ്മ പ്രഖ്യാപിച്ചു. ജയ് ഹനുമാന്‍ എന്നാണ് വരാനിരിക്കുന്ന സിനിമയുടെ പേര്. ജയ് ഹനുമാന്‍ ഏപ്രില്‍ 203നാണ് പ്രഖ്യാപിച്ചത്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.
ആകാശത്തിലൂടെ പറന്നുവരുന്ന തീ തുപ്പുന്ന ഡ്രാഗണും താഴെയായി ഹനുമാനെയും പോസ്റ്ററില്‍ കാണാം. ജയ് ഹനുമാന്‍ ത്രീ ഡി ഐമാക്‌സിലാണ് എത്തുക എന്ന സൂചനയും സംവിധായകന്‍ പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ് ഹനുമാന്‍. പുതിയ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആദ്യഭാഗത്തിലെ തേജസജ്ജ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.