കെ ആര് അനൂപ്|
Last Modified വെള്ളി, 2 ജൂലൈ 2021 (16:13 IST)
അജിത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ ഒരു അപ്ഡേറ്റ് പുറത്തു വരുമെന്നാണ് കേള്‍ക്കുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. എന്നാല്‍ ചില ഭാഗങ്ങള്‍ ഒരു വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യാനായിരുന്നു സംവിധായകന് വിനോദ് പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ആ ഷെഡ്യൂള്‍ റദ്ദാക്കിയോ ഇല്ലയോ എന്നതാണ് കോളിവുഡില്‍ ചര്‍ച്ച.
ഹൈദരാബാദില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വിദേശ ഷെഡ്യൂള്‍ വേണ്ടെന്നുവച്ചു എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥന് ഈശ്വരമൂര്ത്തിയായി അജിത്ത് വേഷമിടുന്നു.
സീ സ്റ്റുഡിയോയുമായി ചേര്‍ന്ന് ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.