ജൂനിയര്‍ ഷക്കീല എന്ന വിളിയില്‍ സന്തോഷം മാത്രമെന്ന് നിമിഷ ബിജോ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ജൂലൈ 2024 (12:30 IST)
ജൂനിയര്‍ ഷക്കീല എന്ന വിളിയില്‍ സന്തോഷം മാത്രമെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിമിഷ ബിജോ. സോഷ്യല്‍ മീഡിയയില്‍ റീലുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധ നേടിയ നിമിഷ നേരത്തെ തൃശ്ശൂരിലെ പുലിക്കളിയില്‍ പങ്കെടുത്തപ്പോഴാണ് കൂടുതല്‍ പ്രശസ്തയായത്. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വൈറലാവുകയും വിവാദമാവുകയും ചെയ്തു. ഈ അടുത്ത് നിമിഷ സിനിമാതാരം ഷക്കീലയെ കാണുന്ന വീഡിയോ വൈറലായിരുന്നു.

പിന്നാലെ നിമിഷയെ പലരും ജൂനിയര്‍ ഷക്കീല എന്ന് വിളിച്ചു. എന്നാല്‍ തനിക്ക് ഈ വിളി ഒരുപാട് ഇഷ്ടമാണെന്നും ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നതെന്നും അമ്മയുടെ പേര് എന്റെ പേരിന്റെ കൂടെ വിളിക്കുന്നത് എനിക്ക് സന്തോഷമേയുള്ളുവെന്നും നിമിഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :