കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (11:20 IST)
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇന്ന് അറിയപ്പെടുന്ന നടിയാണ് അദിതി റാവു ഹൈദരി.2006-ല്‍ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ നായിക മകന്‍ ദുല്‍ഖറിന്റെയും നായികയായി.ദുല്‍ഖറിനൊപ്പം അദിതി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'ഹേയ് സിനാമിക'. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
1986 ഒക്ടോബര്‍ 28ന് ജനിച്ച നടിക്ക് 36 വയസ്സാണ് പ്രായം.
2020ല്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം.