രേണുക വേണു|
Last Modified ബുധന്‍, 17 ജൂലൈ 2024 (13:04 IST)
ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2. റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയായ ഇന്നലെ ചിത്രം കളക്ട് ചെയ്തത് വെറും മൂന്ന് കോടി മാത്രം. അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 65.5 കോടി മാത്രമാണ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത്.
റിലീസ് ചെയ്തു ആദ്യ വീക്കെന്‍ഡ് തന്നെ ഇന്ത്യയില്‍ നിന്ന് നൂറ് കോടി കളക്ട് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലെ അവസ്ഥ വെച്ച് സിനിമയുടെ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നൂറ് കോടി എത്തണമെങ്കില്‍ രണ്ടാം വീക്കെന്‍ഡ് എത്തണം.
റിലീസ് ചെയ്ത വെള്ളിയാഴ്ച 25.6 കോടി കളക്ട് ചെയ്ത ചിത്രം പിന്നെ ഓരോ ദിവസം കഴിയും തോറും കളക്ഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അവധി ദിനമായ ഞായറാഴ്ച 15.35 കോടി മാത്രമാണ് കളക്ട് ചെയ്യാന്‍ സാധിച്ചത്. തിങ്കളാഴ്ചയിലെ കളക്ഷന്‍ മൂന്ന് കോടിയായി കൂപ്പുകുത്തി. തമിഴ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം 45.55 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിനു മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ പരാജയം മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു.