ഇന്ത്യയില്‍ ഒന്നാമത് മലയാള സിനിമ,ഏപ്രിലില്‍ കളക്ഷനില്‍ ഞെട്ടിച്ച് ആവേശം

Aavesham Official Teaser Out Now
Aavesham Official Teaser Out Now
കെ ആര്‍ അനൂപ്| Last Modified ശനി, 18 മെയ് 2024 (16:22 IST)
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 457 കോടി രൂപയാണ് ഏപ്രില്‍ മാസം റിലീസായ സിനിമകള്‍ നേടിയത്. മലയാളം സിനിമയ്ക്കും അഭിമാനിക്കാവുന്ന ചില നേട്ടങ്ങളുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏപ്രില്‍ മാസത്തെ കണക്കുകളില്‍ മലയാള സിനിമയാണ് ഒന്നാം സ്ഥാനത്ത്.

ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് 457 കോടി രൂപയാണ് നേടാനായി ആയത്. ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 3071 കോടി രൂപ നേടാനായി.


2024ലെ നാലാമത്തെ 100 കോടി ചിത്രം മലയാളത്തില്‍ പിറക്കുകയും ചെയ്തു. ഫഹദിന്റെ ആവേശമാണ് ആ ചിത്രം.പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്,ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടി. ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ആവേശമാണ്.

കേരളത്തിന് പുറത്ത് മികച്ച പ്രതികരണം മലയാള സിനിമയ്ക്ക് ലഭിച്ചു.റീ റിലീസായിട്ടും ഏപ്രിലിലെ കളക്ഷനില്‍ ആറാം സ്ഥാനത്ത് എത്താന്‍ വിജയ്‌യുടെ ഗില്ലിക്ക് ആയി. 26 കോടിയാണ് സിനിമ സ്വന്തമാക്കിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :