‘മോഹൻലാൽ അടങ്ങുന്ന നീലകുണ്ഠന്മാർ ബലാത്സംഗ കേസിൽ അകപ്പെട്ടാലും ഇതേ സപ്പോർട്ട് തന്നെ വേണം‘ - ഇന്ദു മേനോൻ

'നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാലും സപ്പോർട്ട് വേണം, മാന്യനായിരിക്കണം എന്നതാണ് മോഹൻലാൽ അടങ്ങുന്ന താരങ്ങളുടെ ലക്ഷ്യം’ - ഇന്ദു മേനോൻ

അപർണ| Last Modified തിങ്കള്‍, 2 ജൂലൈ 2018 (10:08 IST)
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോഴിതാ, വിഷയത്തിൽ അമ്മയേയും നടന്മാരേയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് എഴുത്തുകാരി ഇന്ദു മേനോൻ. ഈ ശരീരംതീനികളുടെ പെൺമക്കളാരും സിനിമയിൽ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂർവ്വമാണെന്ന് പറയുന്നു.

അമ്മയുടെ സപ്പോർട്ടോടെ എനിക്കും സമൂഹത്തിൽ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാർ - ഇന്നസെന്റ് ഇ .ബാബു, മുകേഷ്, തുടങ്ങിയവർ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നതെന്ന് ഇവർ പറയുന്നു.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്ത്രീയുടെ ലൈംഗികമൂലധനത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയുക്തപ്പെടുത്തി സമൂഹങ്ങളിൽ പല സംഗതികളും സുഗമമായി നടന്നു പോയതായി ചരിത്രം പറയുന്നുണ്ട്. വിപണി, നാട്ടുരാജ്യങ്ങളുടെ അധീശത്യം, സ്വത്ത്, അധികാരം, സാമൂഹ്യ പദവികൾ, മറ്റ് രാഷ്ട്രീയ അധികാരങ്ങൾ, അധീശത്വങ്ങൾ എല്ലാം സ്ത്രീയുടെ സെക്ഷ്വൽ കാപ്പിറ്റലിനെ ആശ്രയിച്ചിരുന്നു. സ്ത്രീയെ അവളുടെ ഉടലിനെ പുരുഷന് ഉപയോഗിക്കുവാൻ കിട്ടിയാൽ മാത്രമേ ഭൂമിയധികാരം കിട്ടുമായിരുന്നുള്ളു.സ്ഥാനപ്പേരുകൾ കിട്ടുമായിരുന്നുള്ളു. കേരളത്തിന്റെ നായർ ചരിത്രത്തിൽ സംബന്ധത്തിന്റെ സാമൂഹിക പ്രാധാന്യം നമ്മളോർക്കുക .ലെജിറ്റിമൈസ് ചെയ്ത ഇത്തരം സംവിധാ ന ങ്ങൾ സിനിമാക്കാർക്ക് പരീക്ഷിക്കാവുന്നതാണ്.

സെക്ഷ്വൽ കാപ്പിറ്റൽ വാങ്ങി അവസരം നൽകുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിർലജ്ജം " കിട്ടുമോ?" എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠൻമാർക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല 'കു' തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്. ഈ ശരീരംതീനികളുടെ പെൺമക്കളാരും സിനിമയിൽ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂർവ്വമാണ്.

പറഞ്ഞ് വന്നത് ഇതാണ്. ലൈംഗിത ആയുധവും അധികാരവുമായ ഒരു സംഘത്തിൽ ബലപ്രയോഗങ്ങളും ബലാത്സംഗങ്ങളും സ്വാഭാവികമാണ്. ദിലീപ് സേട്ടൻ പത്ത് മിനുട്ടല്ലെ ബലാത്സംഗം ചെയ്തുള്ളൂ. ബാക്കി 23 മണിക്കൂർ 50 മിനുട്ടു പുണ്യാത്മാവായിരുന്നില്ലേ എന്ന ന്യായം അവർക്കിടയിലെ ശരിയായ യുക്തിയാണ്. എനിക്ക് ഞെട്ടലോ അത്ഭുതമോ തോന്നുന്നില്ല .

ഇന്ന് ദിലീപ് ചെയ്ത കുറ്റകൃത്യം ക്രൂരത കേസായിപ്പോയത് നടി പരാതിപ്പെട്ടന് കൊണ്ടല്ലേ? ആരുമറിഞ്ഞില്ലെങ്കിൽ ഇതൊന്നും സിനിമാക്കാർക്കിടയിൽ ഒരു തെറ്റേ അല്ലല്ലോ. നായ്ക്കളെ, നീതിയോ ന്യായ മോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ്. ബലാത്സംഗത്തെ ലളിതവത്കരിക്കുക. ബലാത്സംഗം ചെയ്യുന്നത്, സെക്ഷ്വൽ കാപ്പിറ്റൽ കൊള്ളയടിക്കുന്നത് ശരിയാണെന്നും ന്യായമാണെന്നും ഒരു പൊതുബോധം സൃഷ്ടിക്കുക.

ഉപരി, നാളെ വെളിപ്പെട്ടു വരാവുന്ന തങ്ങളുടെ പേരിലെ ബലാത്സംഗ സ്ത്രീപീഢന ,ക്രൂരതകളെ ഇന്നേ ന്യായീകരിക്കുക. നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാൽ അമ്മയുടെ സപ്പോർട്ടോടെ എനിക്കും സമൂഹത്തിൽ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാർ - ഇന്നസെന്റ് ഇ .ബാബു, മുകേഷ്, മോഹൻലാൽ, ' ഗണേഷ് etc ടീമുകൾ ബലാത്സംഗ കേസിൽ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നത്.

എനിക്ക് ഞെട്ടലുമില്ല, അത്ഭുതവുമില്ല. സ്ത്രീ ശരീരത്തിന്റെ ക്രയവിക്രയത്തിലൂടെ രൂപപ്പെട്ട വിപണിയിലെ ഹെജിമണി,നീതികൾ, യക്തികൾ, ശരികൾ ഇതൊക്കെ അവരുടെ ആണഹന്തയുടെ ധാർഷ്ട്യത്തിന്റെ ബാക്കിയായിരിക്കും.

NB : മഞ്ജുവാര്യർ അമ്മയിൽ തുടരുമായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ഞങ്ങള്‍ എന്തിനും തയ്യാര്‍; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍
ആണവായുധശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാതെ ട്രംപ്
ഏപ്രില്‍ 22 നു ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ...

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ChatGPT തന്റെ ...

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ ...

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതടക്കം കടുത്ത നടപടികള്‍ ഇന്ത്യയെടുത്തപ്പോള്‍ ...

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി ...

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പൂരം നടക്കുന്ന ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കുള്ള ...