കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (15:18 IST)
മലയാള സിനിമകളെ പ്രശംസിച്ച് അന്യഭാഷ സംവിധായകര്‍ എത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ബോളിവുഡില്‍ നിന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ഒടുവില്‍ എത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വരവ്. ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും സമീപകാലത്ത് ഇറങ്ങിയ മൂന്നു മികച്ച സിനിമകളുടെ ലിസ്റ്റില്‍ ഹിന്ദി സിനിമ വളരെ പിന്നിലാണെന്നും സിനിമ റിവ്യൂ ആപ്പായ ലെറ്റര്‍ ബോക്‌സ് ഡിയില്‍ അദ്ദേഹം എഴുതി.
'അസാധാരണമായ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചില്‍.
ഈ ആശയത്തെ എങ്ങനെ ഒരു നിര്‍മാതാവിന് മുന്നിലെത്തിച്ചു എന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ഹിന്ദിയില്‍ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.'എന്നാണ് അനുരാഗ് കശ്യപ് എഴുതിയത്.