അഭിറാം മനോഹർ|
Last Modified വെള്ളി, 10 നവംബര്‍ 2023 (15:39 IST)
സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ സഹോദരിമാരെല്ലാവരും തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ ദിയ കൃഷ്ണ തന്റെ വിവാഹത്തെ പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നത്. താന്‍ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെന്നും എന്നാല്‍ ചേച്ചി ഇപ്പോഴൊന്നും കെട്ടില്ല എന്നത് കൊണ്ട് തന്റെ വിവാഹം എപ്പോഴാണെന്ന് പറയാനാകില്ലെന്നുമാണ് ദിയ പറയുന്നത്. യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.
വിവാഹം എന്നൊക്കെ ചോദിച്ചാല്‍ വീട്ടുകാര്‍ കൂടി സമ്മതിക്കേണ്ടേ? വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളയാളാണ് ഞാന്‍. ചെറുപ്പത്തിലെ സിനിമെയെല്ലാം കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമെല്ലാം ഭയങ്കര ആഗ്രഹമാണ്. എന്നാല്‍ എന്റെ ചേച്ചി അടുത്തെങ്ങും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ 2 വയസ്സ് ഇളയതാണ് ഞാന്‍. ഞാന്‍ എത്രക്കാലം കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടതായി വരുമെന്ന് തോന്നുന്നു. ദിയ കൃഷ്ണ പറഞ്ഞു.