നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 13 ജനുവരി 2025 (10:59 IST)
താന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്ന് നടന്‍ ആമിര്‍ ഖാന്‍. താൻ പറയുന്നത് തമാശയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലവ് യപ്പയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആണ് പ്രണയത്തേക്കുറിച്ചും റൊമാന്‍സിനേക്കുറിച്ചും വാചാലനായത്.
'ഞാന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണ്. സത്യമായിട്ടും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിച്ചോളൂ. സ്വയം സ്‌നേഹിക്കാനും, സ്വയം വിലമതിക്കാനും, മറ്റൊരാളുടെ ഹൃദയത്തെ കരുതലോടെ സൂക്ഷിക്കാന്‍ തയ്യാറാകാനും പഠിക്കുക എന്നതാണ് യഥാര്‍ഥ സ്‌നേഹം', താരം പറഞ്ഞു.
താന്‍ ഇപ്പോള്‍ പ്രണയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും താരം വ്യക്തമാക്കി. റീന ദത്തയേയും കിരണ്‍ റാവുവിനേയുമാണ് ആമിര്‍ വിവാഹം കഴിച്ചത്. രണ്ടു പേരുമായും താരം വിവാഹമോചനം നേടി. ആദ്യ ഭാര്യ റീന ദത്തയുടെ മകനാണ് ജുനൈദ്.