സുബിന്‍ ജോഷി|
Last Modified വെള്ളി, 8 മെയ് 2020 (15:58 IST)
സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങളുടെ
വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നതിനെതിരെ ഒട്ടനവധി സിനിമാതാരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. തൻറെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി ഭാവനയും പ്രതികരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ്
ഭാവന തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയത്. ആരാധകരോട് ഈ അക്കൗണ്ടുകള്‍ റിപ്പോർട്ട് ചെയ്യണമെന്നും നടി അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് വ്യാജ അക്കൗണ്ടുകൾക്കെതിരെ ചലച്ചിത്ര താരങ്ങളായ ശോഭനയും സ്വാസികയും സ്വാതി റെഡ്ഡിയും രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ
വിശേഷങ്ങൾ
പങ്കുവയ്ക്കാറുളള ഭാവന തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും തൻറെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാജമാണെന്നും വ്യക്‍തമാക്കി.