മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ എത്ര നേടി? ഒ.ടി.ടി റിലീസ് മെയ് അഞ്ചിന്

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified ശനി, 27 ഏപ്രില്‍ 2024 (17:50 IST)
2024 ല്‍ വമ്പന്‍ ഹിറ്റുകള്‍ പിറക്കാത്തത് കോളിവുഡിന് തലവേദന ആകുമ്പോള്‍, തലയുയര്‍ത്തി നില്‍ക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ വര്‍ഷം തമിഴ് ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്.62.50 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ നേടിയത്. ഇപ്പോഴിതാ തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

മെയ് അഞ്ചിനാണ് ഒ.ടി.ടി റിലീസ്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ 236 കോടി രൂപയാണ് നേടിയിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ടോവിനോ തോമസ് ചിത്രം '2018'ന്റെ റെക്കോര്‍ഡ് ആണ് സിനിമ തകര്‍ത്തത്. ഫെബ്രുവരി 22 നായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :