കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (12:30 IST)
നടിയും മോഡലുമാണ് ഉര്‍വശി റൗട്ടേല. താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ബോളിവുഡില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി താനാണെന്ന് ഉര്‍വശി പറഞ്ഞതാണ് പുതിയ വിവാദത്തിന് പിന്നില്‍. ഒരു മിനിറ്റ് സ്‌ക്രീനില്‍ കാണുവാനായി ഒരു കോടിക്ക് അടുത്ത് പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഒരു മിനിറ്റിന് ഒരു കോടി വാങ്ങുന്നു അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടി മറുപടി നല്‍കി.
'അത് ഒരു നല്ല കാര്യമാണ്. സ്വന്തമായി വളര്‍ന്നുവരുന്ന നടിമാരെല്ലാം ഇങ്ങനെയൊരു ദിനത്തിനായിരിക്കും കാത്തിരിക്കുന്നത്',-ഉര്‍വശി റൗട്ടേല പറഞ്ഞു.
എന്തായാലും ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ട്രോള്‍ പേജുകളില്‍ എല്ലാം ഉര്‍വശിയുടെ പ്രതിഫലം വിഷയമായി. ഇത്രയും പ്രതിഫലം നല്‍കാനില്ലാത്തതുകൊണ്ടാകും ഇവര്‍ക്ക് ഇപ്പോള്‍ സിനിമ ഇല്ലാത്തതെന്ന് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ആരാണ് ഇവര്‍ക്ക് ഇത്രയും പ്രതിഫലം നല്‍കുന്നത് എന്നായിരുന്നു മറ്റൊരു ചോദ്യം.