'ഇതെങ്ങനെ പൃഥ്വിരാജ് ചെയ്യും? ഞാന്‍ ചെയ്യാം'; മമ്മൂട്ടി ചോദിച്ചുവാങ്ങിയ 'തൊമ്മനും മക്കളും'

തൊമ്മനായി രാജന്‍ പി ദേവും ശിവനും സത്യനുമായി മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് വേറെ രണ്ട് യുവതാരങ്ങളെയായിരുന്നു

രേണുക വേണു| Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (12:25 IST)

മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു ഈ കോമഡി ചിത്രം. ബെന്നി പി.നായരമ്പലം ആണ് സിനിമയുടെ തിരക്കഥ രചിച്ചത്.

തൊമ്മനായി രാജന്‍ പി ദേവും ശിവനും സത്യനുമായി മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് വേറെ രണ്ട് യുവതാരങ്ങളെയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെയും ലാലിന്റെ കഥാപാത്രത്തിലേക്ക് ജയസൂര്യയെയും ആണ് പരിഗണിച്ചിരുന്നത്. ഷാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി. അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും,' ഷാഫി പറഞ്ഞു. മമ്മൂട്ടിയും ലാലും അഭിനയിക്കാന്‍ സമ്മതം അറിയിച്ചതോടെ തിരക്കഥയിലും മാറ്റങ്ങള്‍ വരുത്തി.

ഒരു കാര്‍ യാത്രയ്ക്കിടെയാണ് ബെന്നി പി.നായരമ്പലം തൊമ്മനും മക്കളും സിനിമയുടെ കഥ മമ്മൂട്ടിയോട് പറയുന്നത്. ആ സമയത്ത് പൃഥ്വിരാജിനെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്യാം എന്നാണ് ബെന്നി പി.നായരമ്പലം കരുതിയിരുന്നത്. ഷാഫിയോടും ഇക്കാര്യം പറഞ്ഞിരുന്നത്. പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും അച്ഛന്‍ വേഷത്തില്‍ ലാലിനെയും തീരുമാനിച്ചു. ചില തിരക്കുകള്‍ കാരണം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയില്ല. ആ സമയത്താണ് മമ്മൂട്ടിക്കൊപ്പം കാറില്‍ സഞ്ചരിച്ച് ബെന്നി പി.നായരമ്പലം സിനിമയുടെ കഥ പറയുന്നത്.

കഥ കേട്ടയുടനെ ഈ കഥാപാത്രങ്ങള്‍ ആരാണ് ചെയ്യുന്നതെന്ന് മമ്മൂട്ടി ബെന്നിയോട് ചോദിച്ചു. പൃഥ്വിരാജും ജയസൂര്യയുമാണെന്ന് ബെന്നി പി.നായരമ്പലം മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി ഒരു ചോദ്യം 'ഇതെങ്ങനെ പൃഥ്വിരാജ് ചെയ്യും?'

പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയിട്ടില്ലെന്ന കാര്യം ബെന്നി മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ ആ കഥാപാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞു മമ്മൂട്ടി ഡേറ്റ് കൊടുക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം സഹോദര വേഷത്തില്‍ ലാലിനെ കൊണ്ടുവന്നു. ഇരുവരുടെയും അപ്പന്‍ വേഷത്തില്‍ രാജന്‍ പി.ദേവിനെയും തീരുമാനിച്ചു.

തൊമ്മനും മക്കളും തിയറ്ററുകളിലെത്തിയപ്പോള്‍ സിനിമ ബംപര്‍ ഹിറ്റ്. മമ്മൂട്ടി-ലാല്‍-രാജന്‍ പി.ദേവ് കോംബിനേഷന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...