കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (12:08 IST)
ചിങ്ങമാസം എത്തിയതോടെ ഹണി റോസ് തിരക്കിലാണ്. നടിയുടെ ഡേറ്റ് കിട്ടാത്ത അവസ്ഥ ആണെന്നാണ് സംരംഭകര്‍ പറയുന്നത്. ചിലപ്പോള്‍ ഒരു ദിവസം തന്നെ ഒന്നിലധികം ഉദ്ഘാടനങ്ങള്‍ വരെ താരത്തിന് ഉണ്ടാകും. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനായി ഹണി ഈടാക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയേണ്ടേ ?
ഹണി റോസ് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് ആളെ കൂട്ടാന്‍ മറ്റൊന്നും ചെയ്യേണ്ട. ഉദ്ഘാടന ചടങ്ങ് കൂടുതല്‍ ആളുകള്‍ അറിയുവാനും ഹണി റോസിന് ഇറക്കുന്നവരാണ് കൂടുതല്‍. ഈയടുത്ത് ആന്ധ്രപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു.
50-60 ലക്ഷം രൂപ രൂപയാണ് ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടി വാങ്ങിയത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേരളത്തിലെ പരിപാടികള്‍ക്ക് നടി വാങ്ങാനുള്ള പ്രതിഫലം എത്രയാണ് ?
എന്നാല്‍ ആന്ധ്രപ്രദേശില്‍ വാങ്ങിയ തുക താരം കേരളത്തില്‍ ഉദ്ഘാടന ചടങ്ങിന് ഈടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.