കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (16:20 IST)
മോഹന്‍ലാല്‍-വൈശാഖ് ടീമിന്റെ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ മുഴുനീള കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിച്ചിട്ടുണ്ട്.മോണ്‍സ്റ്ററിലെ ബാമിനി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായ സിനിമയാണിതെന്ന് ഹണി പറയുന്നു.ലാല്‍ സാറിന്റെ കൂടെ ഇത്രയും സ്‌ക്രീന്‍ സ്‌പേയ്‌സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തനിക്ക് തോന്നുന്നു എന്നും നടി പറഞ്ഞു.