അവന്റെ പേര് ജാസ്മിന്‍ പറഞ്ഞിരുന്നു,അവള്‍ പറഞ്ഞത് സംഭവിച്ചു,ഗബ്രിയുടെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (15:21 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ തുടക്കം മുതലേ ചര്‍ച്ചയായത് ജാസ്മിന്‍ ഗബ്രിയേല്‍ കോമ്പോ ആയിരുന്നു.ജാസ്മിന്റെ പിതാവ് കഴിഞ്ഞദിവസം വിളിച്ച് സംസാരിച്ചിരുന്നു. പുറത്തു നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയ ജാസ്മിന്‍ ആദ്യം ശാന്തമായാണ് കാണാനായത്.ഗബ്രിയുമായുളള ബന്ധത്തെ പുറംലോകം നെഗറ്റീവായാണ് കാണുന്നതെന്ന് മനസ്സിലാക്കിയ ജാസ്മിന്‍ വിഷമത്തിനായി. ഒപ്പം പിതാവിന് ഇപ്പോള്‍ അസുഖം കൂടാന്‍ കാരണവും ഇതാണെന്ന് ജാസ്മിന്‍ വിചാരിക്കുന്നു. ഇതോടെ ജാസ്മിനും ഗബ്രിയിലും തമ്മില്‍ അകന്നു.
ജാസ്മിന്റെ പെരുമാറ്റം ഗബ്രിയെ വലിയ രീതിയില്‍ വിഷമിപ്പിച്ചു. ഏറെ സങ്കടത്തോടെ ഇരിക്കുന്ന ഗബ്രിയേയാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ തന്റെ അടുത്ത സുഹൃത്തായ റെസ്മിനോട് ജാസ്മിന്‍ പോയ സങ്കടം ഗബ്രി പങ്കുവെച്ചിരിക്കുകയാണ്.
രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടാളും എതിര്‍ത്ത് സംസാരിക്കുന്ന ഗെയിം വരുമെന്ന് ജാസ്മിന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും നമ്മുടെ ടീം ബ്രേക്ക് ആകും എന്നൊക്കെ തന്നോട് കൈപിടിച്ച് ഇരുന്നപ്പോള്‍ ജാസ്മിന്‍ പറഞ്ഞതാണെന്നും സുഹൃത്തിനോട് ഗബ്രി പറഞ്ഞു.
'ഞാന്‍ അവളുടെ കയ്യും പിടിച്ച് ഇരുന്നപ്പോള്‍ പറഞ്ഞതാ, ജാസു രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടും എതിര്‍ത്ത് നില്‍ക്കുന്ന ഗെയിം വരുമെന്ന്. നമ്മടെ ടീം ബ്രേക്കാവും. നമ്മള്‍ വേറെ വേറെ ആകുമെന്നെല്ലാം പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു. എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല. എന്റെ മനസില്‍ തട്ടി പറയുകയാണ്. ഇവിടെ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ കമ്മിറ്റഡ് ആണെന്ന് അവള്‍ പറഞ്ഞിരുന്നു. പയ്യന്റെ പേര് അടക്കം എന്നോട് പറഞ്ഞതാ. അവളോട് സീറോ റൊമാന്റിക് ഫീല്‍ ആയിരുന്നു എനിക്ക്. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെടീ. അവള്‍ പോയെടോ. നെഞ്ച് വിങ്ങുന്നു.നമ്മള്‍ ഔട്ട് ആയിട്ടില്ല പക്ഷേ അവളെ മിസ് ചെയ്യുന്നുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. കയ്യില്‍ പിടിത്തം മിസ് ചെയ്യും. ഇതിന്റെ വില എന്താണെന്ന് അറിയാവുന്നത് എനിക്കും അവള്‍ക്കും മാത്രമാണ്. ആകെ ഉണ്ടായിരുന്ന പിടിവള്ളി ആയിരുന്നു ജാസ്മിന്‍ . എന്റെ റസ്മിനെ നീ കൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു',- ഗബ്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :