നയന്‍താരയെ കൂട്ടാതെ പോയി,സംസാരിച്ചപ്പോള്‍ പോലും വിക്കി പറഞ്ഞില്ല, പിന്നെ നടന്നത്...

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ജനുവരി 2024 (13:23 IST)
ഭാര്യയായ നയന്‍താരയെ തങ്കമേ എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ വിഗ്‌നേഷ് ശിവന്‍ ഇഷ്ടപ്പെടാറില്ല. പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഇരുവരുടെയും ജീവിതത്തിലേക്ക് മക്കള്‍ ഉയരും ഉലഗത്തിന്റെയും വരവ്. എന്തുകാര്യത്തിലും പരസ്പരം ഒന്നിച്ച് ആലോചിക്കാതെ തീരുമാനമെടുക്കാത്ത ദമ്പതിമാരെ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. വീട്ടിലെ ഓരോ നിമിഷങ്ങളും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവാണ് വിഗ്‌നേഷ് ശിവന്‍.ഓണവും ക്രിസ്മസുമെല്ലാം ഭാര്യക്കും മക്കള്‍ക്കും ഒപ്പമാണ് ആഘോഷിച്ചതും. തന്നെ കൂട്ടാതെ വിക്കി തനിച്ച് ഒരിടത്തേക്ക് പോയതിനുള്ള പരിഭവം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര.

നയന്‍താരയെ കൂട്ടാതെ വിക്കി പറന്നത് മുംബൈയിലേക്കാണ്.തന്നെ വിളിച്ചു സംസാരിച്ചപ്പോള്‍ പോലും വിക്കി ഇക്കാര്യം പറഞ്ഞില്ലെന്ന പരിഭവം നയന്‍സിനുണ്ട്. അത് സോഷ്യല്‍ മീഡിയയിലെ പുതിയ പോസ്റ്റിലൂടെ തുറന്നു പറയുകയും ചെയ്തു.

എന്നാല്‍ അവിടെ എത്തിയതും ഗോല്‍ഗപ്പ അഥവാ പാനി പൂരി വിക്കിയുടെ കണ്ണില്‍ പെട്ടു. ഭാര്യക്ക് ഇഷ്ടമുള്ള വിഭവമായതിനാല്‍ അത് വായില്‍ വയ്ക്കും മുമ്പ് നയന്‍താരയെ ഓര്‍ത്തു.
'മിസ് യു വൈഫി' എന്ന് ക്യാപ്ഷനിട്ട് ഭാര്യ നയന്‍താരയെ ടാഗ് ചെയ്തുകൊണ്ടാണ് വിഗ്‌നേഷ് ശിവന്‍ പാനി പൂരി തയാറാക്കുന്ന വീഡിയോ പങ്കുവെച്ചത്.


താരദമ്പതികള്‍ സിനിമയും ബിസിനസുമായി തിരക്കിലാണിപ്പോള്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :