തങ്കമണിയും വീണോ? ദിലീപ് ആരാധകര്‍ക്ക് നിരാശ,പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ഉയരങ്ങളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (14:19 IST)
2024 മലയാള സിനിമയ്ക്ക് മികച്ചൊരു തുടക്കമാണ് സമ്മാനിച്ചത്. ഒരുമാസം തന്നെ മൂന്ന് 50 കോടി ക്ലബ് ചിത്രങ്ങള്‍ പിറന്നു. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ 100 കോടി പിന്നിട്ട പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ചിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്. എന്നാല്‍ ആ കൂട്ടത്തില്‍ ആദ്യം എത്തിയത് ദിലീപ് നായകനായ തങ്കമണി ആയിരുന്നു.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ദിലീപ് ചിത്രം രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്തത്. 95 ലക്ഷം മാത്രമാണ് കേരള ബോക്‌സ് ഓഫീസില്‍നിന്ന് ദിലീപ് ചിത്രം ഓപ്പണിംഗ് ഡേ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ആഴ്ചയില്‍ സിനിമ നേടിയത് 2.9 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍നിന്ന് നാല് ദിവസം കൊണ്ട് നേടിയ കണക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം ദിലീപിന്റെ 30 കോടി ബജറ്റില്‍ ഒരുക്കിയ ബാന്ദ്രയും തിയറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആവാതെ പിന്‍വാങ്ങിയിരുന്നു.രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര അണിനിരന്നിരുന്നു.

2014-ല്‍ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒന്നിച്ചപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാനായില്ല.ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍' പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല .







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :