'ഒരു വർഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്കാർ അവാർഡ് തന്നത്'; ഹരീഷ് പേരടി പറയുന്നു

സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇടയ്ക്കിടെ അദ്ദേഹം പങ്കുവെക്കാറുള്ള ചില പോസ്റ്റുകൾ വിവാദങ്ങൾ സൃഷ്ടിക്കാറുമുണ്ട്.

തുമ്പി എബ്രഹാം| Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (09:31 IST)
മലയാള സിനിമയിലെ ഒരു നിറ സാന്നിധ്യമാണ് ഹരീഷ് പേരടി.ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇടയ്ക്കിടെ അദ്ദേഹം പങ്കുവെക്കാറുള്ള ചില പോസ്റ്റുകൾ വിവാദങ്ങൾ സൃഷ്ടിക്കാറുമുണ്ട്.ഇപ്പോളിതാ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് താരം.

തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ താരം പങ്കുവസിച്ചിരുന്നു.ഒപ്പം ഒരു കുറിപ്പും.മമ്മൂട്ടിയിൽ നിന്നും തനിക്ക് ലഭിച്ച ആ ഓസ്കാറിനെക്കുറിച്ചാണ് പേരടി ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.


ഫേസ്ബുക് കുറിപ്പിങ്ങനെ..


ഒരു വർഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്കാർ അവാർഡ് തന്നത്. ഞാൻ നായകനാവുന്ന സിനിമയുടെ പോസ്റ്റർ പ്രകാശനത്തിനായി മമ്മുക്കയുടെ ലോക്ഷേനിൽ ചെന്നതായിരുന്നു. വെറും അഞ്ചു മിനുട്ട് മാത്രമെ കാത്ത് നിൽക്കേണ്ടി വന്നുള്ളൂ. പള്ളിയിൽ പോയി തിരിച്ചു വന്ന മമ്മുക്ക കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഉറച്ച ശബ്ദത്തിൽ എല്ലാവരും കേൾക്കേ എന്നെ വിളിച്ചു… ” സൗത്തിന്ത്യൻ വില്ലാ” എന്ന്…

സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും ഒരു ചാക്കിൽ നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്കാറല്ലാതെ മറ്റെന്താണ്… ഇത് പറയാൻ ഇത്രയും നേരം വൈകിയതിന് കാരണം ആ സിനിമയുടെ ഷൂട്ട് ഇപ്പോഴാണ് പൂർത്തിയായത്… ആ സിനിമയുടെ പുതിയ പേര് “ഐസൊരതി”..




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :