Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (09:33 IST)
സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരൻ പറഞ്ഞിരുന്നു. എന്നാൽ, ശ്യാമിന്റെ അഭിപ്രായത്തെ എതിർത്ത് നിരവധിയാളുകളാണ് രംഗത്ത് വന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിനെക്കുറിച്ചാണ് ഹരീഷ് പേരടിയുടെ പരാമര്‍ശം.