'യഥാര്‍ത്ഥ ഹീറോ';ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി അനുഷ്‌ക ഷെട്ടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂലൈ 2021 (14:14 IST)

ജൂലായ് ഒന്ന്, ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനമാണ്.കോവിഡ് മഹാമാരി കാലത്ത് അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്.1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയതെന്ന് മോഹന്‍ലാല്‍ ഡോക്ടേഴ്‌സ് ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടി അനുഷ്‌ക ഷെട്ടിയും രംഗത്ത്.

'ഈ ലോകത്തെ മികച്ചതും ആരോഗ്യകരവുമായ ഒരു സ്ഥലമാക്കി മാറ്റിയതിന് ഡോക്ടര്‍മാര്‍ക്ക് നന്ദി. നിങ്ങളും, ഞങ്ങളുടെ പ്രപഞ്ചത്തിലെ യഥാര്‍ത്ഥ ഹീറോകളാണ്. ഡോക്ടേഴ്‌സ് ദിന ആശംസകള്‍'- അനുഷ്‌ക ഷെട്ടി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :