സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (09:18 IST)
ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സംയുക്ത മേനോന് ഇന്ന് ജന്മദിന മധുരം. 1995 സെപ്റ്റംബര്‍ 11 ന് പാലക്കാട് ജനിച്ച സംയുക്തയുടെ 27-ാം ജന്മദിനമാണ് ഇന്ന്.
പോപ്കോണ്‍ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സംയുക്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ താരത്തെ കവര്‍ ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോയിലൂടെയാണ് പോപ്കോണ്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.
ടൊവിനോ ചിത്രം തീവണ്ടിയിലെ അഭിനയത്തിലൂടെയാണ് സംയുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു.