ഇതൊന്നും അല്ല...ഇനിയും വലുത് എന്തോ മമ്മൂട്ടി സമ്മാനിക്കാനിരിക്കുന്നു, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:11 IST)
മമ്മൂട്ടി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. വയസ് എത്ര മുന്നോട്ടു ഓടിയാലും മെഗാസ്റ്റാറിന് അതൊരു പ്രശ്‌നമേയല്ല. പ്രായം റിവേഴ്‌സ് ഗിയറില്‍ ആണെന്ന് പറഞ്ഞ് ആരാധകരും മടുത്തു കാണും. ഇത്തവണത്തെ ജന്മദിനത്തിന് ഒരു ദിവസം മുന്നേ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആരാധകരെ ചിന്തിപ്പിക്കുന്ന ചിത്രവുമായാണ് വരവ്.
കൈയുറ ഉള്‍പ്പെടെ വെള്ള നിറത്തിലുള്ള വേഷത്തിലാണ് നടനെ കാണാനായത്. ഷട്ടില്‍ ചുവന്ന നിറത്തിലുള്ള ബോര്‍ഡറും കാണാനാകുന്നു. ഇതില്‍ എന്തോ സര്‍പ്രൈസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.ഇനിയും വലുത് എന്തോ മമ്മുക്ക സമ്മാനിക്കാനിരിക്കുന്നു എന്നാണ് അവരുടെയെല്ലാം പ്രതീക്ഷ.കമന്റ് ബോക്‌സ് മുഴുവന്‍ ഇതുതന്നെയാണ് അവര്‍ എഴുതിയിരിക്കുന്നതും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :