ജിപീ... ഈ ലുക്കൊക്കെ ഉണ്ടായിട്ടെന്താ, മാസ്‌ക് വച്ചാല്‍ തീര്‍ന്നില്ലേ !

ഗോവിന്ദ് പത്മസൂര്യ, അശ്വതി ശ്രീകാന്ത്, പേർളി മാണി, Govind Padmasuriya, Aswathy Srikanth, Pearly Mani
കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 മെയ് 2020 (13:53 IST)
അവതാരകനായും നടനായും ആരാധകർക്ക് പ്രിയങ്കരനാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുതിയൊരു ചിത്രം പങ്കു വെച്ചിരുന്നു. അടച്ചിടൽ കാലത്ത് താടിയും മുടിയുമെല്ലാം വളർത്തി മാസ് ലുക്കിലുളള ജിപിയുടെ ലുക്ക് ജനശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഗോവിന്ദ് പത്മസൂര്യയുടെ സഹ അവതാരകയായ പേർളി മാണിയുമുണ്ട് അക്കൂട്ടത്തിൽ. "പൃഥ്വിരാജ് ആണെന്നാണ് ഞാനോര്‍ത്തത്," എന്നായിരുന്നു പേർളിയുടെ കമൻറ്. പൃഥ്വിരാജിന്‍റെ ഇപ്പോഴത്തെ ലുക്ക് ഓർമ്മിപ്പിക്കും വിധത്തിലായിരുന്നു ജിപിയുടെ ചിത്രത്തിലെ ലുക്ക്.

എന്നാൽ ചിത്രത്തെ ട്രോളി
കൊണ്ടുള്ള അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ് രസകരമാണ്. "ലുക്കു കൊണ്ട് എന്തിനാ, മാസ്‌ക് വച്ചാ തീര്‍ന്നില്ലേ?" എന്നാണ് അശ്വതിയുടെ കമൻറ്.

അല്ലു അർജുൻ നായകനായെത്തിയ 'അലവൈകുണ്ഡപുരം ലോ' എന്ന തെലുങ്ക് സിനിമയാണ് ഗോവിന്ദ് പത്മസൂര്യയുടേതായി ഒടുവില്‍ തിയേറ്ററിൽ എത്തിയ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :