പറന്ന് ഉയര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്, ഏഴാം ദിവസം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
Manjummel Boys
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (17:28 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും വിജയമായി മാറിക്കഴിഞ്ഞു.ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഏഴു ദിവസം കൊണ്ട് തന്നെ ചിത്രം ബ്ലോക്ക്ബസ്റ്ററായി
മാറിക്കഴിഞ്ഞു.
ഫെബ്രുവരി 22 ന് ബിഗ് സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ 50.10 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഏഴാം ദിവസമായ ഫെബ്രുവരി 28ന് ഇന്ത്യയില്‍ നിന്ന് 2.7 കോടി നേടി.
3.3 കോടി നേടിയ ആദ്യ ദിനത്തെ അപേക്ഷിച്ച് ഏഴാം ദിവസം 1.82 ശതമാനം കുറവുണ്ടായി.ഇന്ത്യയില്‍ നിന്നും മൊത്തം 28.10 കോടി രൂപ കളക്ഷന്‍ നേടി. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 50.10 കോടിയാണ്, വിദേശ കളക്ഷന്‍ 22 കോടിയും ആണ്.
2024 ഫെബ്രുവരി 28 ബുധനാഴ്ച, 'മഞ്ഞുമ്മല്‍ ബോയ്സിന് 37.64% ഒക്യുപന്‍സി നേടാനായി .