ഒന്നായി അഞ്ച് വര്‍ഷം ! വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഓഗസ്റ്റ് 2024 (08:23 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സെന്തില്‍ കൃഷ്ണ ഇഷ്ടപ്പെടുന്നു. ഭാര്യക്കും മകനും ഒപ്പമുള്ള നിമിഷങ്ങള്‍ അത്ര പ്രിയപ്പെട്ടതാണ് നടന്. ഇപ്പോഴിതാ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം.

2019 ഓഗസ്റ്റ് 24നായിരുന്നു നടന്റെ വിവാഹം നടന്നത്. ഭാര്യ അഖിലയ്ക്കും മകനും ഒപ്പമുള്ള ചിത്രങ്ങള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ പങ്കുവെച്ചു.
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സെന്തില്‍ കൃഷ്ണയും അഭിനയിച്ചിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :