രേണുക വേണു|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (14:52 IST)
മലയാള സിനിമയില്‍ 50 കോടിയും 100 കോടിയും ക്ലബ് എന്ന് കേട്ട് തുടങ്ങിയിട്ട് അധികം വര്‍ഷങ്ങളൊന്നും ആയിട്ടില്ല. ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ പോലും വലിയ ചലനം സൃഷ്ടിക്കാന്‍ മലയാള സിനിമകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വരവോടെ മലയാള സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു.
മലയാളത്തിലെ ആദ്യ ഒരു കോടി സിനിമ ഏതാണെന്ന് പൊതുവെ എല്ലാവര്‍ക്കും സംശയമുണ്ട്. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ആദ്യ ഒരു കോടി സിനിമയിലെ നായകന്‍?
മലയാളത്തിലെ ആദ്യ ഒരു കോടി ക്ലബ് ചിത്രം മമ്മൂട്ടിയുടേതാണ്. 1982 ല്‍ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആ രാത്രി എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയ ചിത്രം. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, രതീഷ്, എം.ജി.സോമന്‍, പൂര്‍ണ്ണിമ ജയറാം, ലാലു അലക്‌സ്, കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍ താരനിരയാണ് ആ രാത്രി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചത്.