സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (09:21 IST)
മലയാളം സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്. ഭ്രമയുഗം സിനിമ കണ്ടതിന്റെ അനുഭവം പറയുകയായിരുന്നു നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. മലയാളി പ്രേക്ഷകരുടെ ധൈര്യവും ചങ്കൂറ്റവുമാണ് മലയാള സിനിമയുടെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മഞ്ഞുമ്മല്‍ ബോയ്സിനെയും താരം പ്രശംസിച്ചിരുന്നു. മികച്ച വര്‍ക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളെക്കാളും വളരെ മികച്ചതാണ് ഈ ചിത്രം എന്ന് അനുരാഗ കശ്യപ് പറഞ്ഞു. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.