തന്റെ ഭാവി വരന്‍ വിജയ് വേദവരകൊണ്ടയെ പോലെ ആകണമെന്ന് രശ്മിക മന്ദാന

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (11:02 IST)
തന്റെ ഭാവി വരന്‍ വിജയ് വേദവരകൊണ്ടയെ പോലെ ആകണമെന്ന് രശ്മിക മന്ദാന. നേരത്തെ രശ്മിക മന്ദാനെയും വിജയ്‌ദേവരകൊണ്ടയും
പ്രണയത്തിലാണെന്നും ഇവരുടെ വിവാഹനിശ്ചയും ഈ മാസം ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നു പറഞ്ഞ് താരങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാവി ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളെ കുറിച്ച് ഒരു പോസ്റ്റില്‍ രശ്മിക രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഭര്‍ത്താവ് വിഡിയെ പോലെ ആയിരിക്കണം എന്നാണ് രശ്മികയുടെ കമന്റ.് വിജയിയെ ആരാധകര്‍ വീഡി എന്നാണ് വിളിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഗീതാഗോവിന്ദം സിനിമയിലൂടെയാണ് രണ്ടുപേരും ഒരുമിക്കുന്നത്. ഇതിനുശേഷമാണ് ഇവര്‍ തമ്മില്‍ പ്രണയം എന്ന പ്രചരണവും തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :