സിനിമ നിർമാണം നിർത്തിവെക്കുന്നു! മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങ‌ൾ പ്രതിസന്ധിയിൽ

ചലച്ചിത്ര സംഘടനകൾ തമ്മിൽ തർക്കം; സിനിമാക്കാർ പ്രതിസന്ധിയിൽ

aparna shaji| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (16:34 IST)
തീയറ്റർ വിഹിതം പങ്കിടുന്നതിനെ ചൊല്ലി നിർമാതാക്കളും വിതരണക്കാരും തമ്മിൽ തർക്കം. ഇതേതുടർന്ന് ഡിസംബർ 16 മുതൽ ചിത്രീകരണങ്ങൾ നിർത്തിവെയ്ക്കാൻ എക്സിബിറ്റേഴ്സ് സംഘടന തീരുമാനിച്ചു. ഒരിടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ചലച്ചിത്ര സംഘടനകൾ തമ്മിൽ തർക്കം തുടങ്ങിയിരിക്കുന്നത്.

ഡിസംബർ 16 മുതൽ ചിത്രീകരണം നിർത്തിവെക്കാൻ തീരുമാനമായതോടെ സംവിധായകരും നടന്മാരും വെട്ടിലായിരിക്കുകയാണ്. 20 ചിത്രങ്ങളെ ഇത് ബാധിക്കുമെന്ന് സിനിമ പ്രവർത്തകർ വ്യക്തമാക്കുകയാണ്. ക്രിസ്മസ് റിലീസുകളെയും ഇത് കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ക്രിസ്മസിനിറക്കേണ്ട ചിത്രങ്ങളുടെ ചിത്രീകരണം സ്പീഡിൽ ചെയ്താലും പലരുടെയും ഡേറ്റുകൾ പ്രശ്നമാകും.

മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരുടെ എല്ലാം ചിത്രങ്ങൾ ക്രിസ്മസ് റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് സംഘടനകൾ തമ്മിലുള്ള തർക്കം. ഓണചിത്രങ്ങളും പിന്നാലെ വന്ന പുലിമുരുകനും മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് പ്രതിസന്ധി വന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :