നിര്‍മ്മാതാക്കള്‍ക്ക് ഷാരൂഖിന്റെ പേര് പറയാന്‍ മടി?ബ്രഹ്‌മാസ്ത്രയുടെ ടീസറില്‍ നടന്‍ ഉണ്ടെന്ന് കണ്ടെത്തി ആരാധകര്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:00 IST)
രണ്‍വീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ടീസര്‍ ബോളിവുഡില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. നിര്‍മ്മാതാക്കള്‍ പേര് എടുത്തു പറഞ്ഞില്ലെങ്കിലും ടീസറില്‍ ഷാരൂഖ് ഖാനും ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുഖം കാണിക്കാതെ നടനും വന്നു പോകുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഒരാള്‍ ത്രിശൂലവുമായി വലിയൊരു കല്ലിന് നേരെ പോകുന്നതായി ടീസറില്‍ കാണാം. ഇത് ഷാരൂഖ് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.അതിഥി വേഷത്തില്‍ നടന്‍ എത്തുമെന്ന് ചിത്രീകരണം ആരംഭിച്ച മുതലേ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.ബ്രഹ്‌മാസ്ത്ര ട്രെയിലര്‍ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.