അന്ന് ഫഹദ് ചിത്രത്തില്‍ നിന്ന് ആന്‍ഡ്രിയ പിന്മാറിയത് ഗോസിപ്പുകളെ പേടിച്ചോ?

രേണുക വേണു| Last Modified വെള്ളി, 18 ജൂണ്‍ 2021 (15:53 IST)

അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ് ഫഹദ് ഫാസില്‍-ആന്‍ഡ്രിയ ജെറമിയ കൂട്ടുകെട്ട്. എന്നാല്‍, സിനിമയ്‌ക്കൊപ്പം ഇരുവരുമായി ബന്ധപ്പെട്ട് ഗോസിപ്പുകളും ഉണ്ടായിരുന്നു. അന്നയും റസൂലിനും ശേഷം ഫഹദും ആന്‍ഡ്രിയയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഫഹദ് തന്റെ പ്രണയം ആന്‍ഡ്രിയയെ അറിയിച്ചു എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഈ ഗോസിപ്പുകള്‍ക്കിടെ മറ്റൊരു ഫഹദ് ചിത്രത്തിലേക്ക് ആന്‍ഡ്രിയയെ കാസ്റ്റ് ചെയ്തിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലേക്കാണ് ഫഹദിന്റെ നായികയായി ആന്‍ഡ്രിയയെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ആന്‍ഡ്രിയ നിഷേധിക്കുകയായിരുന്നു. ഡേറ്റ് ഇല്ലെന്ന് പറഞ്ഞാണ് ആന്‍ഡ്രിയ നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫഹദുമായുള്ള ഗോസിപ്പുകളെ പേടിച്ചാണ് താരം പിന്‍മാറിയതെന്നായിരുന്നു വാര്‍ത്തകള്‍.

നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ച ശേഷം പൃഥ്വിരാജ് ചിത്രം ലണ്ടന്‍ ബ്രിഡ്ജിലാണ് ആന്‍ഡ്രിയ അഭിനയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :