'ജന ഗണ മന' കഴിഞ്ഞപ്പോള്‍ സുരാജിനെ തേടി കൂടുതല്‍ പോലീസ് വേഷങ്ങള്‍ ?'ഹെവന്‍' നടന്റെ പുതിയ ചിത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (08:57 IST)

'ജന ഗണ മന' ക്ക് ശേഷം വീണ്ടും പോലീസ് യൂണിഫോം അണിയാന്‍ സുരാജ് വെഞ്ഞാറമൂട്.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവന്‍' പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.

വിനോദ് ഇല്ലംപ്പള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ടോബി ജോണ്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ഗോപി സുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :