റിമിക്കൊപ്പം ആടി പാടി അജു വർഗീസ്! - വൈറലായി ഗാനം

അജു വർഗീസ് കലക്കും

അപർണ| Last Modified ചൊവ്വ, 26 ജൂണ്‍ 2018 (12:34 IST)
ചെറിയൊരു ഇടവേളയ്ക്കു ശേഷം ബാലചന്ദ്ര മേനോൻ സംവിധായകന്റെ കുപ്പായം വീണ്ടുമണിയുന്ന ചിത്രമാണ് എന്നാലും ശരത്. ചിത്രത്തിലെ ശശിപാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീയാണേ ഞാനാണേ എല്ലാരും ശശിയാണേ എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്.

അജു വര്‍ഗിസ്, റിമി ടോമി എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിമി ടോമി, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :