നിഹാരിക കെ എസ്|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (16:35 IST)
ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ തൃഷ കൃഷ്ണനും സൂര്യയും വീണ്ടും ഒന്നിക്കുകയാണ്. സൂര്യ 45 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ തൃഷയും സൂര്യയും ചിത്രത്തില്‍ അഭിഭാഷകരായിട്ടാണ് എത്തുന്നത്. ജയ് ഭീമിന് ശേഷം സൂര്യ വക്കീല്‍ വേഷം ഇടുന്നു എന്ന പ്രത്യേകതയും ഉണ്ട്. 20 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.
സൂര്യയും തൃഷയും ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ എന്തുകൊണ്ട് ഇത്രയും വൈകി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ആറ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അത് സംഭവിച്ചിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിന് മുന്‍പ് മൗനം പേസിയതേ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചുവെങ്കിലും ജോഡികള്‍ ആയിരുന്നില്ല. ആറ് വന്‍ ഹിറ്റായിരുന്നിട്ട് പോലും തൃഷയും സൂര്യയും വീണ്ടും ഒന്നിക്കാതിരുന്നത് പല തരത്തിലുള്ള ഗോസിപ്പുകള്‍ക്കും വഴിയൊരുക്കിയിരുന്നു.
അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നിരന്തരം സിനിമ ചെയ്തുകൊണ്ടിരുന്ന തൃഷയ്ക്കും സൂര്യയ്ക്കുമിടയില്‍ ഈഗോ ക്ലാഷ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏതായാലും പുതിയ സിനിമയിൽ ഇരുവരും ഒരുമിക്കുന്നതോടെ പഴയ ഗോസിപ്പുകൾക്കും ഇവരുടെ പിണക്കത്തിനുമൊക്കെ അവസാനം ആയിരിക്കുകയാണ്.