ചിരിയോട് ചിരി, കരിയറിലെ ഏറ്റവും വലിയ കോമഡിച്ചിത്രത്തില്‍ ദുല്‍ക്കര്‍!

മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, നാദിര്‍ഷ, ദിലീപ്, Mammootty, Dulquer Salman, Nadhirshah, Dileep
BIJU| Last Modified ശനി, 23 ജൂണ്‍ 2018 (21:08 IST)
ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ കരിയറിലെ ഏറ്റവും വലിയ കോമഡിച്ചിത്രത്തിന് ഒരുങ്ങുന്നു. മെഗാഹിറ്റ് തിരക്കഥാജോഡിയായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നെഴുതുന്ന തിരക്കഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൌഫലാണ്.

ജൂലൈ ആദ്യവാരം ചിത്രീകരണമാരംഭിക്കുന്ന സിനിമ മലയാളത്തിലേക്കുള്ള ദുല്‍ക്കര്‍ സല്‍മാന്‍റെ മടങ്ങിവരവുകൂടിയാണ്. കുറച്ചുകാലമായി ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെയായി മലയാളത്തില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു ദുല്‍ക്കര്‍.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ - ബിബിന്‍ ജോര്‍ജ്ജ് ടീം ഒന്നിക്കുന്ന ഈ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു കോമഡിയുത്‌സവം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡീല്‍ ഓര്‍ നോ ഡീല്‍ പോലെയുള്ള തകര്‍പ്പന്‍ ടി വി ഷോകളിലൂടെ പ്രശസ്തനാണ് സംവിധായകന്‍ ബി സി നൌഫല്‍. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :