ദുൽഖറിനു നായിക കല്യാണി, ശോഭനയും സുരേഷ് ഗോപിയും വീണ്ടും; രണ്ട് തലമുറ ഒന്നിക്കുന്ന ചിത്രം

Last Modified ശനി, 31 ഓഗസ്റ്റ് 2019 (17:19 IST)
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. നേരത്തേ നസ്രിയയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീടാണ് കല്യാണിയിലേക്ക് എത്തുന്നത്.

അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടെയാണിത്. ചിത്രം നിർമിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണെന്നാണ് സൂചന. ചെന്നൈയില്‍ താമസിക്കുന്ന രണ്ടു സ്ത്രീകളുടെ ജീവിതമാണ് അനൂപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2005-ല്‍ പുറത്തിറങ്ങിയ ചെയ്ത മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. ഇരുവരും വീണ്ടും ഒരുമിക്കുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :