റെക്കോര്‍ഡ് ഇട്ട് ദുല്‍ഖര്‍ സല്‍മാന്‍, 'സീതാ രാമം' കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified ശനി, 6 ഓഗസ്റ്റ് 2022 (16:27 IST)
ദുല്‍ഖറിന്റെ പുതിയ ചിത്രമായ 'സീതാ രാമം'കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനിടെ യു എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി.
21,00,82 ഡോളര്‍ (1.67 കോടിയിലേറെ) കളക്ഷനാണ് ആദ്യദിനം യുഎസില്‍ നിന്ന് മാത്രം 'സീതാ രാമം' സ്വന്തമാക്കിയത്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.