കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 27 ജൂലൈ 2023 (09:03 IST)
ദുല്‍ഖര്‍ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് പരാതി ആരാധകര്‍ക്ക് മാത്രമല്ല മമ്മൂട്ടിക്കുമുണ്ട്. ഒരു വര്‍ഷം നാലോ അഞ്ചോ സിനിമകള്‍ ചെയ്യാന്‍ മമ്മൂട്ടി ഇപ്പോഴും ശ്രമിക്കാറുണ്ട്. സിനിമകളുടെ എണ്ണം കുറച്ചതില്‍ ദുല്‍ഖറിനോട് മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ്.
വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തുറന്നു പറയുന്നത്.
കഥ കേട്ട് ഒരുപാട് സമയമെടുത്താണ് ഞാന്‍ സിനിമ ചെയ്യുന്നത്. കൂടുതല്‍ സിനിമ ചെയ്യാന്‍ വാപ്പച്ചി പറയാറുണ്ട്. കൂടാതെ സിനിമകള്‍ വൈകുന്നതിനെ കുറിച്ചും ചോദിക്കാറുണ്ട്. അദ്ദേഹം വര്‍ഷത്തില്‍ നാലഞ്ച് സിനിമകള്‍ ചെയ്യാറുണ്ട്. എനിക്ക് തുടര്‍ച്ചയായി ജോലി ചെയ്യാന്‍ സാധിക്കില്ല. അദ്ദേഹത്തിന് പറഞ്ഞാല്‍ മനസ്സിലാവില്ല. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണെങ്കില്‍ എന്റെ വീട്ടില്‍ വരരുതെന്ന് അദ്ദേഹം പറയാറുണ്ട്. ചിരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇതെല്ലാം പറഞ്ഞത്.