കൊച്ചി പഴയ കൊച്ചിയല്ല ! ദുൽഖറിന്റെ വെടിക്കെട്ട് ഇനി കമ്മട്ടിപ്പാടത്തിൽ !
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കമ്മട്ടിപാടം. ദുൽക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുകയാണ്. ആരാധകർക്ക് ആവേശമേറ്റാൻ ട്രെയിലറെത്തി. രാജീവ് രവിയ
aparna shaji|
Last Modified ചൊവ്വ, 17 മെയ് 2016 (13:34 IST)
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കമ്മട്ടിപാടം. ദുൽക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുകയാണ്. ആരാധകർക്ക് ആവേശമേറ്റാൻ ട്രെയിലറെത്തി. രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കമ്മട്ടിപാടം.
പഴയ കൊച്ചിയുടെ കഥ പറയുകയാണ് ചിത്രം. മുംബൈയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ ബാല്യം മുതല്‍ 43 വയസ് വരെയുള്ള ജീവിതവുമാണ് ചിത്രം. ഷോണ്‍ റൂമി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, അഞ്ജലി അനീഷ്, സൗബിന്‍ ഷാഹിര്‍, പി പാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വൺ, സെഞ്ച്വറി ഫിലിംസ്, എന്നിവർ ചേർന്നാണ് വിതരണം. മെയ് 20ന് ചിത്രം തീയേറ്ററുകളിൽ എത്തും.