‘പ്രസ്താവനയിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല’: വിശദീകരണവുമായി ഡോ.ബിജു

‘പ്രസ്താവനയിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല’: വിശദീകരണവുമായി ഡോ.ബിജു

Rijisha M.| Last Modified ചൊവ്വ, 24 ജൂലൈ 2018 (14:09 IST)
സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണവുമായി ബന്ധപ്പെട്ട് നൽകിയ പ്രസ്‌താവനയിൽ മോഹൻലാലിന്റെ പേര് പറഞ്ഞിട്ടില്ലെന്ന്
ഡോ. ബിജു. ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റെ ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമെന്നാണ് പറഞ്ഞതെന്നും ഡോ. ബിജു പറയുന്നു.

ഡോ. ബിജുവിന്റെ കുറിപ്പ് :-

കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട്
നൽകിയ
സംയുക്ത പ്രസ്താവനയിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല.
ഞങ്ങൾ ഉയർത്തിയ നിലപാട് ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റെ ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമെന്നാണ്.

മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ അത് കുറച്ചു കാട്ടുക കൂടിയാണ്, അത് പാടില്ല എന്നതാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്. ആ പ്രസ്താവനയുടെ പൂർണരൂപം വായിച്ചു നോക്കൂ, അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല.

മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട്. ഈ പ്രസ്താവന വായിച്ച ശേഷമാണ് അതിൽ പേര് വെക്കാൻ എല്ലാവരും സമ്മതിച്ചിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിയ്ക്കും
നൽകിയിട്ടുള്ളത്.

ആ പ്രസ്താവന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളതും. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ മാധ്യമങ്ങൾ അത് ഏതെങ്കിലും ഒരു താരത്തെ പേര്
വെച്ച് വാർത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടർന്ന് മോഹൻലാലിനെതിരായ പ്രസ്താവനയിൽ നിങ്ങൾ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി.

കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവർ വരാൻ പാടില്ല എന്നതല്ല , മറിച്ചു ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവർക്കെതിരായ ഒരു
പ്രസ്താവനയിൽ ഞങ്ങൾ ഒരാളും ഒപ്പ് വെച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂർണമായി വായിച്ചു കേൾപ്പിച്ച ശേഷം ഇത് നിങ്ങൾ അറിഞ്ഞിരുന്നുവോ എന്ന്
ചോദിക്കൂ , അല്ലാതെ മാധ്യമങ്ങൾ ഫോണിൽ വിളിച്ചു മോഹൻലാലിനെതിരെ നിങ്ങൾ ഒപ്പിട്ടോ എന്ന്
ചോദിച്ചാൽ ഇല്ല എന്നല്ലേ പറയാൻ സാധിക്കൂ. ‌‌

ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും വായിക്കുമല്ലോ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി
മുഖ്യമന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന
കീഴ്‌വഴക്കം ഉണ്ടാകാൻ പാടില്ല , ഈ വർഷവും തുടർ വർഷങ്ങളിലും എന്നതാണ് ആ പ്രസ്താവന.

അതിൽ
ഞങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന തരത്തിൽ സെൻസേഷണൽ ആക്കുന്നതിനായി
പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം
അത് അർഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കൾക്ക് നൽകാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ
നിലപാട്. ഇതിൽ വ്യക്തികൾക്ക് യാതൊരു പ്രസക്തിയുമില്ല . മുഖ്യ അതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്, ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്, കേന്ദ്ര സേനയെ വിന്യസിച്ചു
ഇരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കൂടുതല്‍ ...

കാണാതായിട്ട് മൂന്നാഴ്ച, അന്നേദിവസം മുതൽ കാണാതായ ...

കാണാതായിട്ട് മൂന്നാഴ്ച, അന്നേദിവസം മുതൽ കാണാതായ പ്രദേശവാസിയിലും ദുരൂഹത; ശ്രുതി എവിടെ?
കാസർഗോഡ് പൈവളിഗയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇതുവരെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ ...