മോഹൻലാലിനൊപ്പം നിൽക്കുന്നൊരാൾ, മമ്മൂട്ടി അല്ലാതെ മറ്റാര്? - ലൂസിഫറിലെ ആ രഹസ്യം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (08:27 IST)
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 28 നു റിലീസ് ചെയ്യും. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി ടീം പുറത്തുവിട്ടിരുന്നു. കഥാപാത്രത്തിന്റെ പ്രാധാന്യവും സ്റ്റാർ വാല്യൂവും അനുസരിച്ചാണ് ഓരോ പോസ്റ്ററും ഓരോ ദിവസമായി പുറത്തിറങ്ങിയത്. അവസാനം പുറത്തിറക്കിയത് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആയിരുന്നു.

എന്നാൽ, ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റിലീസ് ചെയ്യാൻ രണ്ട് ദിവസം മാത്രം നിൽക്കേ 27ആമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിടാനൊരുങ്ങുകയാണ് ടീം. മോഹൻലാലിന്റെ പുറത്തുവന്ന സ്ഥിതിക്ക് ഇനിയാര്? എന്നൊരു ചോദ്യം സോഷ്യൽ മീഡിയകളിൽ ഉയർന്നിട്ടുണ്ട്. എല്ലാവരും ഇതേക്കുറിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.

പലരുടെയും പേരുകൾ ഉയർന്നു വന്നു കഴിഞ്ഞു. അതിൽ ആദ്യത്തേത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആണ്. മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട ശേഷം 27ആമത് ക്യാരക്ടർ പോസ്റ്റർ പുറത്തുവിടണമെങ്കിൽ മോഹൻലാലിനൊപ്പമോ അതിനേക്കാൾ മുകളിലോ ആയ ഒരു താരമായിരിക്കുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെയെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരം മമ്മൂട്ടി എന്നായിരിക്കും. അതോടൊപ്പം, മറ്റൊരു കാര്യം കൂടി ആരാധകർ എടുത്തുപറയുന്നുണ്ട്. അടുത്തിടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിൽ ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന് പൃഥ്വി പറയുന്നുണ്ട്. അപ്പോൾ ‘ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞു‘വെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈ മറുപടിയിൽ ഉത്തരം ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് ആരാധകർ പറയുന്നത്.

മറ്റൊരു സാധ്യത പൃഥ്വിരാജ് തന്നെയാണ്. ചിത്രത്തിൽ കാമിയോ റോളിൽ താരം അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ചിലർ പൃഥ്വിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മുഖം വ്യക്തമല്ലാതെ ഒരു കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരുന്നു. അത് പൃഥ്വി ആണെന്നാണ് ആരാധകർ പറയുന്നത്.
ഡബിൾ റോളിൽ എത്തുമെന്നും ചിലർ പറയുന്നു.

ഇനിയുള്ളത് വിജയ് സേതുപതിയും സിദ്ധാർത്ഥുമാണ്. ഒരേ സമയം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ തമിഴിലെ മുൻ‌നിര നായകന്മാർ ആരെങ്കിലും ഉണ്ടാകുമെന്നാണ് ഫാൻസ് കണ്ടെത്തിയിരിക്കുന്നത്. പൃഥ്വിയുമായുള്ള സൌഹ്രദം കണക്കിലെടുത്താണ് സിദ്ധാർത്ഥിന്റെ പേരുകൾ ഉയർന്ന് വന്നതെങ്കിൽ മോഹൻലാലിനോടുള്ള ആരാധനയും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയും വൈറലായതോടെയാണ് വിജയ് സേതുപതിയുടെ പേര് ഉയർന്നു വന്നത്.

ഏതായാലും ആ സർപ്രൈസ് ഇന്ന് അറിയാം. ഇനി മണിക്കൂറുകൾ മാത്രം. ഒരു സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന് വ്യക്തമാക്കി മനസ്സിലാക്കി തരികയാണ് പൃഥ്വി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...