കെ ആര്‍ അനൂപ്|
Last Updated:
ശനി, 18 സെപ്‌റ്റംബര്‍ 2021 (09:26 IST)
അഭിനയം പോലെ തന്നെ നൃത്തവും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടി ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. പഴയൊരു സംഗീത ആല്‍ബത്തില്‍ നിന്നാണ് ഈ ചിത്രം കണ്ടെത്തിയതെന്നാണ് നടി പറയുന്നത്.എന്തുകൊണ്ടാണ് ഇത്ര ഗൗരവമുള്ള മുഖത്തില്‍ നില്‍ക്കുന്നതെന്ന് ദിവ്യ തന്നെ ചോദിക്കുന്നത്.
ആ സമയത്ത് തലയില്‍ മുഴുവന്‍ കൊറിയോഗ്രാഫിയെക്കുറിച്ചായിരുന്നുവെന്നും തന്റെ പഴയ ചിത്രം പങ്കു വെച്ചു കൊണ്ട് താരം പറയുന്നു.
മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ ഉണ്ണി. താരത്തിന്റെ 40-ാം ജന്മദിനം ഈ അടുത്തായിരുന്നു ആഘോഷിച്ചത്.