സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയിൽ വിലക്ക്?

സൂര്യയ്ക്കും വിജയ്‌യ്ക്കും 'റെഡ് കാർഡ്'!

aparna shaji| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (18:32 IST)
ഇപ്പോൾ സിനിമയുടെ വിജയമെന്ന് പറയുന്നത് കോടികളുടെ കണക്കനുസരിച്ചാണ്. ചിലവാക്കിയതും നേടിയതുമായ കോടികളുടെ കണക്ക്. ആരാധകരെ സിനിയിലേക്ക് ആകര്‍ഷിയ്ക്കുന്നതും ഇതൊക്കെ തന്നെ. എന്നാൽ പുറത്ത് വിടുന്ന പല കണക്കുകളും തെറ്റാണത്രേ. കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാല്‍ നടന്‍ സൂര്യയെയും ഇളയദളപതി വിജയ്‌യെയും തമിഴ് സിനിമയില്‍ നിന്ന് വിലക്കുന്നതായി വിതരണക്കാര്‍.

ബിഗ് ബജറ്റ് ചിത്രമെന്ന് പറയുമ്പോഴും, ചിത്രം നൂറ് കോടിയും 200 കോടിയും ബോക്‌സോഫീസില്‍ കലക്ഷന്‍ നേടി എന്ന് പറയുമ്പോഴുമൊക്കെ ആരാധകര്‍ കൂടുതല്‍ സിനിമയെ സ്വീകരിയ്ക്കും എന്ന രീതി നിൽക്കുന്നതിനാലാണ് താരങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വരാൻ കാരണമത്രേ. ഇരുവര്‍ക്കും റെഡ് കാര്‍ഡ് നല്‍കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാജയപ്പെട്ട സിനിമകള്‍ നൂറ് കോടി കടന്നു എന്നും 200 കോടി കന്നു എന്നും പറഞ്ഞ് പോസ്റ്റര്‍ ഒട്ടിയ്ക്കുന്നത് സത്യമല്ലെന്നും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളു എന്നും വിതരണക്കാർ പറയുന്നു. ഇരുവരുടെയും താരമൂല്യം കുറയുകയാണെന്ന് പറഞ്ഞാണ് വിതരണക്കാര്‍ ഇരുതാരങ്ങള്‍ക്കും റെഡ് കാര്‍ഡ് നല്‍കിയത്രെ.

സൂര്യയുടെയും ഇള‌ദളപതിയുടെയും സമീപകാലത്തെ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണ്. താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കള്ളക്കണക്കുകള്‍ പുറത്ത് വിടുന്നത്. വിജ‌യ്‌യുടെ ഭൈരവ നൂറ് കോടി കടന്നു എന്നും ചിത്രം ഗംഭീര വിജയമായി എന്നുമൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വമ്പന്‍ പരാജയമാണത്രെ.

സൂര്യയുടേതായി ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിങ്കം3 ആറ് ദിവസം കൊണ്ട് 100 കോടി നേടി എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മുന്‍ ചിത്രമായ 24 ഉം മാസുമൊക്കെ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് എന്ന് വിതരണക്കാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :