‘അഭിനയിച്ച് കൊതി തീർന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി’- സംവിധായകൻ സക്കറിയ പറയുന്നു

പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം

അപർണ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (11:56 IST)
പേരൻപ് എന്ന ചിത്രത്തെ കുറിച്ച് വർണിച്ചിട്ടും വർണിച്ചിട്ടും തികയാതെ വരികയാണ്. അത്രമേൽ തീഷ്ണമായ കഥയുള്ള ചിത്രം. അതാണ് പേരൻപ്. സംവിധായകൻ റാമിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാം. അഭിനയത്തോടുള്ള തന്റെ ആസക്തി എന്താണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

സംവിധായകന്റെ ചിത്രമാണ് പേരന്‍പ് എന്ന് സംവിധായകൻ സക്കറിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

‘ആ അച്ഛനും മകളും നമ്മളെ കൈ പിടിച്ചു കൂടെ കൂട്ടും. വല്ലാത്ത ഒരനുഭവമാണ്. സിനിമ തീര്‍ന്നപ്പോള്‍ മിക്കവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചിലര്‍ എന്തു പറയണം എന്നറിയാതെ സീറ്റില്‍ തന്നെയിരുന്നു. ചിലര്‍ കരയുകയായിരുന്നു.
പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം. അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മള്‍ മലയാള സിനിമയില്‍ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല.’– സക്കറിയ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :